India
image_print

വണ്ടാനം മെഡിക്കല്‍ കോളജിന്റെ വീഴ്ചയില്‍ നടപടി എടുക്കുമെന്ന് മന്ത്രി വീണ ജോർജ്

Written by

askshiyas

വണ്ടാനം മെഡിക്കല്‍ കോളജിന്റെ വീഴ്ചയില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു.രോഗി മരിച്ചെന്ന് തെറ്റായ സന്ദേശം ബന്ധുക്കൾക്ക് നല്‍കിയ ജീവക്കാര്‍ക്കെതിരെ ആയിരിക്കും കര്‍ശന നടപടി എടുക്കുക. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണം വീണ്ടും ഉയർന്നതിനെ തുടര്‍ന്നാണ് നടപടി. കൊവിഡ് ചികിത്സയിലുള്ള രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് തെറ്റായ വിവരം നല്‍കിയതായാണ് പരാതി. ഇന്നലെ രാത്രിയാണ് കായംകുളം സ്വദേശി രമണന്‍ മരിച്ചെന്ന് ബന്ധുക്കള്‍ക്ക് തെറ്റായ വിവരം ലഭിച്ചത്. ഇതേ തുടർന്ന് വീട്ടുകാര്‍ സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശാനുസരണം ബന്ധുക്കള്‍ ആംബുലന്‍സുമായി ആശുപതിയിലെത്തുകയും ചെയ്തു. എന്നാല്‍, മൃതദേഹം കണ്ടെത്താനായി നടത്തിയ തെരച്ചിലിലാണ് രമണനെ ജീവനോടെ കണ്ടെത്തിയത്. രമണന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.

Leave a Reply

Your email address will not be published.