India
image_print

ആരോഗ്യമന്ത്രിക്കെതിരെ കോട്ടത്തറ ആശുപത്രി സൂപ്രണ്ട്

Written by

archanaa chuqwe

ആരോഗ്യ മന്ത്രി വീണ ജോർജിനെ രൂക്ഷമായി വിമർശിച്ച് പാലക്കാട് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്. ഇന്ന് രാവിലെ മന്ത്രി അട്ടപ്പാടിയിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു.

പ്രതിപക്ഷ നേതാവിന് മുന്നെ അട്ടപ്പാടിയിൽ എത്താനുള്ള തിടുക്കമാണ് ആരോഗ്യ മന്ത്രിക്കെന്ന് സൂപ്രണ്ട് ആരോപിച്ചു. ഒരുപാട് കാര്യങ്ങൾ ആവശ്യപെട്ടിട്ടും ഒന്നും നടപ്പാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ പരിഗണിക്കുന്നത്. തന്നെ കേൾക്കാതെ അഴിമതിക്കാരനാക്കാനാണ് നീക്കമെന്നും ഇല്ലാത്ത യോഗത്തിനാണ് മന്ത്രിയുടെ സന്ദർശന ദിവസം തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു .

 

Leave a Reply

Your email address will not be published.