India
image_print

അപ്രതീക്ഷിത വിലക്കയറ്റം: കുത്തനെ ഉയർന്ന് പച്ചക്കറിവില

Written by

archanaa chuqwe

ഇന്ധന വിലയ്‌ക്കൊപ്പം തന്നെ ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണ് പച്ചക്കറി വിലയും. കേരളത്തിൽ പച്ചക്കറിവില കുത്തനെ ഉയരുകയാണ്. പച്ചക്കറിക്ക് മാത്രമല്ല, പലവ്യജ്ഞനങ്ങളുടെയും വിലയിൽ വലിയ വർധനവുണ്ട്.

കഴിഞ്ഞയാഴ്ച്ച കിലോയ്ക്ക് വെറും 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ വില 80 രൂപയാണ്. മുരിങ്ങയ്ക്കയുടെ വില 30 ൽ നിന്ന് 120 ആയാണ് ഉയർന്നത്. ചെറിയ ഉള്ളിയുടെ വില 28 നിന്ന് 55 ലേക്കാണ് കുതിച്ചത്. ദിനംപ്രതി ഓരോ പച്ചക്കറികളുടെയും വില വർധിച്ചു കൊണ്ടിരിക്കുകയാണ്.

അപ്രതീക്ഷിതമായി ഉണ്ടായിരിക്കുന്ന വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ വളയ്ക്കുകയാണ്.കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെയാണ് കുടുംബ ബജറ്റ് താളം തെറ്റുന്ന രീതിയിൽ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *