India
image_print

പച്ചക്കറിയ്ക്ക് സംസ്ഥാനത്ത് റെക്കോര്‍ഡ് വില

Written by

askshiyas

ച്ചക്കറിയ്ക്ക് സംസ്ഥാനത്ത് റെക്കോര്‍ഡ് വില. മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വില വര്‍ധിച്ചു. കോഴിക്കോട് തക്കാളിക്ക് നൂറു രൂപ വരെയാണ് ഉയര്‍ന്നത്. തിരുവന്തപുരത്ത് തക്കാളിക്ക് 80 രൂപയും എറണാകുളത്ത് 90 മുതല്‍ 94 രൂപ വരെയുമാണ് വില.മുരിങ്ങയ്ക്കായ്ക്ക് മൊത്ത വിപണയില്‍ കിലോയ്ക്ക് 310 രൂപയാണ് വില. പച്ചക്കറിയെടുക്കുന്ന തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും മാര്‍ക്കറ്റില്‍ തന്നെ വില ഉയരുകയാണ്.

 

അതേസമയം അയല്‍ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയും വെള്ളപൊക്കവുമാണ് പച്ചക്കറി ക്ഷാമത്തിന് കാരണായി ചൂണ്ടിക്കാട്ടുന്നത്. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലായി ബാധിച്ചതായും കച്ചവടക്കാര്‍ പറയുന്നു. നിലവില്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപണിയില്‍ പച്ചക്കറി ക്ഷാമവും രൂക്ഷമാണ്. വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ ഇടപെടലും ഫലം കണ്ടില്ല.വില്‍പ്പനക്കാരാണ് വിലക്കയറ്റത്തിന് കാരണമെന്നും പൂഴ്ത്തിവെപ്പിലൂടെ ക്ഷാമം സൃഷ്ടിക്കുകയാണെന്നുമുള്ള ആരോപണം ഉയര്‍ന്നിരുന്നു എന്നാല്‍ കച്ചവടക്കാര്‍ ഈ ആരോപണം തള്ളി.സംസ്ഥാനത്തെ ഇന്ന് പച്ചക്കറിയ്ക്ക് തിരുവനന്തപുരത്ത്
തക്കാളി – 80, മുരിങ്ങ – 170 മുതല്‍ 350, കത്തിരി – വഴുതന -80, ബീന്‍സ് – 70, വെണ്ട – 60, ക്യാബേജ് – 60, പാവയ്ക്ക – 60, വെള്ളരി – 80, ഉണ്ട മുളക് – 200, കാരറ്റ് – 40, വഴുതനങ്ങ -120,കോഴിക്കോടെ കണക്കുകള്‍ നോക്കുമ്പോള്‍ തക്കാളി 90-100, കാരറ്റ് 70, വെണ്ട 80, ഉണ്ട മുളക് 95, മുരിങ്ങക്ക 310, വഴുതന 58, പാവയ്ക്ക 53, കോവയ്ക്ക 85, വെള്ളരി 50 രൂപയുമാണ് വില.

Leave a Reply

Your email address will not be published.