India
image_print

രാജ്യസഭയിലെ ബഹളം: പൊട്ടിക്കരഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു

Written by

askshiyas

പ്രതിപക്ഷ പ്രതിഷേധത്തില്‍ വികാരാധീനനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തില്‍ കടുത്ത വേദന പ്രകടിപ്പിച്ച വെങ്കയ്യനായിഡു സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവേ വിങ്ങിപ്പൊട്ടികരയുകയായിരുന്നു.’അഭിപ്രായ വ്യത്യാസമുണ്ടാകാം,അവര്‍ക്ക് ചര്‍ച്ച ചെയ്യാനും പ്രതിഷേധിക്കാനും വോട്ട് ചെയ്യാനും കഴിയുമായിരുന്നു.രാജ്യത്തെ പരമോന്നത നിയമസഭയായ പാര്‍ലമെന്റിനെ ‘ജനാധിപത്യത്തിന്റെ ക്ഷേത്രം’ ആയിട്ടാണ് കണക്കാക്കുന്നത്.എന്നാല്‍, സഭയുടെ എല്ലാ വിശുദ്ധിയും നഷ്ടമായെന്ന് വെങ്കയ്യ നായിഡു പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളായി തനിക്ക് ഉറക്കമില്ലാത്ത രാവുകളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം പെഗാസസ് വിഷയത്തില്‍ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചപ്പോള്‍ രാജ്യസഭ ആറ് തവണ നിര്‍ത്തിവെച്ചിരുന്നു. സെക്രട്ടറി ജനറലിന്റെ മേശയുടെ മുകളില്‍ കയറി അംഗങ്ങള്‍ പ്രതിഷേധിച്ചത് സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു.പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

 

Leave a Reply

Your email address will not be published.