India
image_print

തമിഴ് രാഷ്ട്രീയത്തില്‍ മികച്ച തുടക്കാവുമായി വിജയ് മക്കള്‍ ഇയക്കം

Written by

archanaa chuqwe

തമിഴ് രാഷ്ട്രീയത്തില്‍ മികച്ച വിജയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിജയ് ആരാധകരുടെ സംഘടനയായ മക്കള്‍ ഇയക്കം. മക്കള്‍ ഇയക്കം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആണ് ഇപ്പോൾ അക്കൗണ്ട് തുറന്നിരിക്കുന്നത്.

9 ജില്ലകളിലായി 169 ഇടങ്ങളില്‍ മത്സരിച്ച സംഘടനയുടെ 109 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാഞ്ചിപുരം, ചെങ്കല്‍പേട്ട്, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂര്‍ തെങ്കാശി തുടങ്ങിയ ജില്ലകളിലാണ് വിജയ് ആരാധകര്‍ വിജയിച്ചത്.

അതേസമയം 9 ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായിട്ടാണ് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ മത്സരിച്ചത്.കൂടാതെ ഇതിൽ 13 പേർ എതിരാളികൾ ഇല്ലാതെയാണ് വിജയിച്ചത് എന്നാണ് ദളപതി വിജയ് മക്കള് ഇയക്കം ഭാരവാഹികൾ വെളിപ്പെടുത്തുന്നത്. എന്നാല്‍ വിജയത്തില്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഒക്ടോബർ ആദ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നല്കാനും, പ്രചരണത്തിന് വിജയ് ഫോട്ടോ ഉപയോഗിക്കാനും അനുമതി വിജയ് മക്കള് ഇയക്കത്തിന് വിജയ് അനുമതി നൽകിയിരുന്നു.എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിജയുടെ പേരില്‍ അച്ഛന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടി ആരംഭിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേതുടർന്ന് വിജയ് ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.