India
image_print

നടന്‍ വിജയ് യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഇനി ഇല്ല

Written by

archanaa chuqwe

മിഴ് സൂപ്പര്‍ താരം വിജയ് യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് എസ്. എ ചന്ദ്രശേഖര്‍. വിജയ്യുടെ പേരില്‍ രൂപികരിച്ച വിജയ് മക്കള്‍ ഇയക്കം പിരിച്ചുവിട്ടതായി ചന്ദ്രശേഖര്‍ തിങ്കളാഴ്ച ചെന്നൈ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ചെന്നൈ സിറ്റി സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ”വിജയ് മക്കള്‍ ഇയക്കം പിരിച്ചുവിട്ടുവെന്നും അത് ഇപ്പോള്‍ നിലവിലില്ല. ഞങ്ങളാരും സംഘടനയിലെ ഭാരവാഹികളല്ല. പക്ഷെ വിജയ്‌യുടെ ആരാധകരായി തുടരുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.അതേസമയം കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 29 ലേക്ക് മാറ്റിയിട്ടു.

 

മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖര്‍, ശോഭ ശേഖര്‍, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവരുള്‍പ്പടെയുള്ള പതിനൊന്നു പേര്‍ ചേര്‍ന്ന് തന്റെ പേരിലോ തന്റെ ഫാന്‍സ് ക്ലബ്ബിന്റെ പേരിലോ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതും കൂടിക്കാഴ്ചകള്‍ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ്യാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. 2020 ജൂണിലാണ് ചന്ദ്രശേഖര്‍ വിജയ് മക്കള്‍ ഇയക്കം രൂപീകരിക്കുന്നത്. പിന്നീടത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് അറിയിച്ച വിജയ്തന്റെ ആരാധകരോട്ഇതില്‍ പ്രവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ അജണ്ടയ്ക്കായി തന്റെ പേരോ ചിത്രങ്ങളോ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ് കേസ് കോടതിയില്‍ എത്തിയത്.

 

Leave a Reply

Your email address will not be published.