India
image_print

ഒരു കോടി രൂപ തൊഴിലാളികള്‍ക്ക് നല്‍കി നടന്‍ വിജയ് സേതുപതി

Written by

archanaa chuqwe

രു കോടി രൂപ തൊഴിലാളികള്‍ക്ക് സംഭാവന നല്‍കി തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്ക് വീടുവെച്ചു നല്‍കുന്ന സിനിമാ തൊഴിലാളി സംഘടനയായ സൗത്ത് ഇന്ത്യന്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷനിലേക്കാണ് ഒരു കോടി രൂപ താരം സംഭാവന നല്‍കിയത്. മുന്‍പ് ഈ ആവശ്യവുമായി താരത്തിനെ സംഘടന സമീപിച്ചിരുന്നുവെങ്കിലും അന്ന് പണം നല്‍കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് പരസ്യവരുമാനത്തില്‍ നിന്നും ഈ തുക കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചത്.

അതേസമയം തന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുമെന്നും വിജയസേതുപതി സൗത്ത് ഇന്ത്യന്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് സെല്‍വമണിയോട് വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി സിനിമ മേഖലയെ വലിയ രീതിയിലായിരുന്നു ബാധിച്ചിരുന്നത്. ഒരു സാഹചര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ അടക്കം നിരവധി പേരാണ് ഈ മേഖലകളില്‍ തൊഴിലെടുക്കുന്ന ജീവനക്കാര്‍ക്ക് സഹായവുമായെത്തിയത്. പയ്യന്നൂരില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ 6 ആയിരം ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ ഞങ്ങള്‍ 1000 ആയിരം അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ പോകുന്നു. എല്ലാ അഭിനേതാക്കള്‍ക്കും ഫാക്ടറി തൊഴിലാളികള്‍ക്കും ഒരിടത്ത് വീടുകള്‍ നിര്‍മ്മിച്ച് ഒരു ഫിലിം സിറ്റി ആക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്ന് ഡയറക്ടര്‍ സെല്‍വമണി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *