India
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന് വിജയുടെ ഫാന്‍സ് അസോസിയേഷന്
Last updated on Sep 19, 2021, 1:40 pm


തമിഴ്നാട്ടില്‍ അടുത്തമാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന് വിജയുടെ ഫാന്‍സ് അസോസിയേഷന് മത്സരിക്കാന്‍ ഒരുങ്ങുകയാണ്.ഇതില്‍ മത്സരിക്കാന്‍ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് വിജയ് അനുമതി നല്കി.
ഒക്ടോബര്‍ ആറ്,ഒമ്ബത് തീയതികളില്‍ 9 ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് നടക്കുന്നത്..അംഗങ്ങള്‍ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ 128 പേര് മത്സരിക്കുമെന്നാണ് സൂചന.
അതേസമയം തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങള്‍ സ്വന്തം നിലയില്‍ എന്നവിധം മത്സരിക്കണമെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്


