India
image_print

‘തിലകന്‍ പീഡനങ്ങളുടെ രക്തസാക്ഷി’;ഓര്‍മദിനത്തില്‍ കുറിപ്പുമായി സംവിധായകന്‍ വിനയന്‍

Written by

askshiyas

മലയാളികളുടെ മഹാനടന്‍ തിലകന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍വിനയന്‍.ലോകത്തൊരിടത്തും സ്വന്തം സഹപ്രവര്‍ത്തകരാല്‍ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും അതിനോടൊക്കെത്തന്നെ ഉച്ചത്തില്‍ ശക്തമായി പ്രതികരിക്കുകയും ഒടുവില്‍ തളര്‍ന്നു പോകുകയും.എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരന്‍ തിലകനല്ലാതെ മറ്റാരും ഉണ്ടാകില്ലെന്ന് വിനയന്റെ കുറിപ്പില്‍ പറയുന്നു. എത്രമേല്‍ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തി മാനസികമായി തളര്‍ത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേര്‍ന്നതല്ലെന്നും വിനയന്‍ തിലകന്റെ ഓര്‍മ്മ ദിനത്തില്‍ പങ്കുവെച്ചകുറിപ്പില്‍പറയുന്നു.അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികള്‍ നേര്‍ന്നാണ് വിനയന്‍ കുറിപ്പ് അവസാനിപ്പിച്ചത്.

നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ തിലകന്‍എന്നസുരേന്ദ്രനാഥ തിലകന്‍ ഇന്നും മലയാളികളുടെ ഹൃദയത്തില്‍ ജീവിക്കുന്നു.മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും തിലകന്‍ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. നാടകരംഗത്ത്പ്രതിഭതെളിയിച്ചതിലകന്‍1979-ല്‍ഉള്‍ക്കടല്‍എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് . ടെലിവിഷന്‍ സീരിയലുകളിലും തിലകന്‍ അഭിനയിച്ചിരുന്നു.2012 ആഗസ്റ്റ് ഒന്നിനാണ് സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബോധരഹിതനായി വീണ തിലകനെ തൃശ്ശൂരിലെ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ച് 2012 സെപ്റ്റംബര്‍ 24ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ലോകത്തോട് വിട പറയുകയായിരുന്നു.

 

Leave a Reply

Your email address will not be published.