India
image_print

ബീഹാറില്‍ കുട്ടികള്‍ക്കിടയില്‍ പകര്‍ച്ച പനി വ്യാപിക്കുന്നു

Written by

archanaa chuqwe

ബീഹാറില്‍ കുട്ടികള്‍ക്കിടയില്‍ പകര്‍ച്ചപ്പനി പടരുകയാണ്. പല ആശുപത്രികളിലുമായി നിരവധി കുട്ടികളാണ് നിലവിൽ ചികിത്സയിലുള്ളത്.കുട്ടികള്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്നും പകര്‍ച്ചപ്പനി മാത്രമാണ് ഉള്ളതെന്നും ആശുപത്രി അധികൃതർ പറഞ്ഞു

ബീഹാറിലെ നളന്ദ മെഡിക്കല്‍ കോളേജ്, പട്ന മെഡിക്കല്‍ കോളേജ് , ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തുടങ്ങിയ ആശുപത്രികളില്‍ ഇതിനോടകം കുട്ടികളുടെ വാര്‍ഡ് നിറഞ്ഞിരിക്കുകയാണ്. ഇനിയും പനി ബാധിച്ച്‌ കുട്ടികള്‍ എത്തിയാല്‍ വീട്ടില്‍ കിടത്തി ചികിത്സിക്കേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.കഴിഞ്ഞയാഴ്ച മാത്രം വൈശാലി ജില്ലയിലെ 20 കുട്ടികളെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു കുട്ടി മരിണപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published.