India
image_print

ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് ‘സഹായിക്കാന്‍’ എത്തി ഇംഗ്ലിഷുകാരന്‍; വൈറലായി വീഡിയോ

Written by

askshiyas

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഗ്രൗണ്ടില്‍ എത്തിയ ഒരു അതിഥിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നത്. ഒരു ഇംഗ്ലീഷ് ആരാധകനാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടില്‍ എത്തിയത്. ബൈജൂസ് എന്ന് എഴുതിയ ഇന്ത്യയുടെ അതെ ജഴ്സിയാണ് ഇയാള്‍ ധരിച്ചത് . ജഴ്സിയുടെ പിറകില്‍ ജാര്‍വോ 69 എന്ന് എഴുതിയിരുന്നു. താരങ്ങള്‍ക്ക് അടുത്ത എത്തുമ്പോഴേക്കും സുരക്ഷാ ജീവനക്കാര്‍ ഇയാളെ കയ്യോടെ പിടികൂടി.സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജഴ്‌സി എഴുതിയ സ്‌പോണ്‍സര്‍മാരുടെ പേരും ലോഗോയും കാണിച്ച് താന്‍ ഇന്ത്യന്‍ കളിക്കാരന്‍ ആണെന്ന് ജീവനക്കാരെ ബോധ്യപ്പെടുത്താനും ഇയാള്‍ ശ്രമിക്കുന്നുണ്ട്. ഇത് കണ്ട് മുഹമ്മദ് സിറാജ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ചിരി അടക്കാന്‍ കഴിഞ്ഞില്ല. കുറച്ചു കഷ്ടപ്പെട്ട് ആണെങ്കിലും സുരക്ഷാ ജീവനക്കാര്‍ ആരാധകനെ ഗ്രൗണ്ടിന് പുറത്ത് എത്തിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published.