India
image_print

ഭക്ഷണം കട്ട് തിന്നുന്ന നായ കുട്ടി;വൈറലായി വീഡിയോ

Written by

archanaa chuqwe

അതിബുദ്ധി പ്രകടമാക്കുന്ന ഒരു നായകുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭക്ഷണം കട്ട് തിന്നുക എന്ന ചീത്തപേര്‍ എന്നും പൂച്ചകള്‍ക്കാണ്. എന്നാല്‍ ഇപ്പോള്‍ ഭക്ഷണം കട്ട് തിന്നുന്ന പുതിയോരാളുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അടുക്കളയില്‍ ഉയരത്തില്‍ വെച്ചിരിക്കുന്ന ഭക്ഷണം കട്ടു തിന്നുന്ന ഒരു പട്ടിക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

പൂച്ചയെപ്പോലെ പാത്തും പതുങ്ങിയുമല്ല ഈ നായകുട്ടി ഭക്ഷണം കട്ടു തിന്നുന്നത്. കസേര വലിച്ച് കൊണ്ട് വന്ന് അതില്‍ കയറി ഭക്ഷണം കഴിക്കുന്ന നയകുട്ടി വളരെ വ്യത്യാസ്തനാണ്. 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പിലുള്ള നായകുട്ടി കാണിച്ച ബുദ്ധി കണ്ട് കണ്ണ് തള്ളി ഇരിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്തായാലും നായക്കുട്ടിയുടെ വീഡിയോ നിരവധിപേരാണ് ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published.