India
വിരാട് കോലിയുടേത് പ്രതിഷേധ രാജിയോ?
Last updated on Sep 18, 2021, 5:31 am


ഈ മാസം അവസാനം നടക്കുന്ന ലോകകപ്പിനുശേഷം ടി 20 ക്യാപ്റ്റന്‍സിയില്‍ നിന്ന് വിരമിക്കുമെന്ന് വിരാട് കോലി പ്രഖ്യാപിച്ചതിന് പിന്നലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. വിരാട് കോലിയുടെ തീരുമാനത്തിനു പിന്നില്‍ ബിസിസിഐയോടുള്ള പ്രതിഷേധം കൂടിയുണ്ടെന്നു സൂചന.കോലിയും രോഹിത് ശര്‍മ്മയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കുറച്ചുകാലമായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ടായിരുന്നു.ഇന്ത്യയുടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് കെ എല്‍ രാഹുലിനെ കൊണ്ടുവരണം. അതോടൊപ്പം ടി20 ക്യാപ്റ്റന്‍ സ്ഥാനവും രാഹുലിനെ ഏല്‍പ്പിക്കണം. വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത് സ്ഥാനമേല്‍ക്കണം. രോഹിത്തിന് ഇപ്പോള്‍ 34 വയസായി. ടീമിന്റെ ഭാവി കണക്കിലെടുക്കുമ്പോള്‍ ദീര്‍ഘകാലത്തേക്ക് ആ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നില് അര്‍ത്ഥമില്ല എന്ന് കോലി പറഞ്ഞതായി റിപ്പോര്‍ട്ടുകല്‍ പുറത്ത വന്നിരുന്നു. എന്നാല്‍ ഈ ആവശ്യം ബിസിസിഐ അഗീകരിക്കാതിരുന്നതോടെ് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു.
ജോലിഭാരം ചൂണ്ടിക്കാണിച്ചാണു കോലി ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. എന്നാല്‍, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതു കൊണ്ടു മാത്രം കോലിയുടെ ജോലിഭാരത്തില്‍ പ്രത്യേകിച്ചൊരു മാറ്റവും വരുന്നില്ല. ഒരു വര്‍ഷം ശരാശരി 10 ട്വന്റി20 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ വിട്ടുനിന്നാലും ടീമിലെ പ്രധാന ബാറ്റ്സ്മാനെന്ന നിലയില്‍ കോലി മിക്ക മത്സരങ്ങളും കളിക്കേണ്ടി വരും.ഇതാണ് വിരാട് കോലിയുടേത് പ്രതിഷേധ രാജിയെന്ന വാദം ശക്തമാക്കുന്നത്.


