India
image_print

പരമ്പര ഒഴിവാക്കി കോലി; ഏകദിനത്തില്‍ കളിച്ചേക്കില്ല

Written by

askshiyas

ക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനപരമ്പരയില്‍ നിന്ന് വിരാട് കോലിപിന്മാറുമെന്ന് റിപ്പോര്‍ട്ട്. മകള്‍ വാമികയുടെ ജന്മദിനം ആഘോഷിക്കുന്നതിനാല്‍ പരമ്പരയില്‍ കളിക്കാനില്ലെന്ന് കോലി ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കോലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ആദ്യ ഏകദിന പരമ്പരയാണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ളത്.

ജനുവരി 11 നാണ് കോലിയുടെ മകള്‍ വാമികയുടെ പിറന്നാള്‍. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുടുംബത്തോടൊപ്പം അവധിക്കാലം ചിലവിടാനാണ് കോലി ആഗ്രഹിക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ജനുവരി 11 മുതല്‍ 15 വരെയാണ്. ഏകദിന പരമ്പര ആരംഭിക്കുന്നത് ജനുവരി 19നാണ്.അതേസമയം പരിക്ക് മൂലം ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട രോഹിത് ശര്‍മ്മ ഏകദിന പരമ്പരയ്ക്കായി ടീമില്‍ തിരിച്ചെത്തിയേക്കും.ഏകദിന ടീമിന്റെ നായക സ്ഥാനം ഒഴിയാന്‍ കോലിയോട് ബിസിസിഐ ആവശ്യപ്പെടുകയും സമയപരിധി കഴിഞ്ഞിട്ടും അതിന് തയ്യാറാകാതെ വന്നതോടെ കോലിയെ പുറത്താക്കി ഏകദിന ടീമിന്റെ നായകനായി രോഹിത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.നേരത്തെ ടി-20യിലും രോഹിത് ശര്‍മ വിരാട് കോലിക്ക് പകരം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാല്‍ ആ സമയത്ത് സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴാണ് രോഹിത് ശര്‍മയെ പരിമിത ക്രിക്കറ്റില്‍ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന ബിസിസിഐ പുറത്തിറക്കിയത്.അതേസമയം നിലവില്‍ മൂന്ന് ടെസ്റ്റ് പരമ്പരകളാണ് ഉള്ളത്.വിരാട് കൊഹ്ലി ക്യാപ്റ്റന്‍, രോഹിത് ശര്‍മ വൈസ് ക്യാപ്റ്റന്‍, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്. ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍. എംഡി സിറാജ് എന്നിവരാണ് ഉള്ളത്. പകരം കളിക്കാരായി നവദീപ് സൈനി, സൗരഭ് കുമാര്‍, ദീപക് ചാഹര്‍, അര്‍സാന്‍ എന്നിവരെയും ഉള്‍പ്പടെുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.