India
image_print

ചരിത്രം സൃഷ്ടിച്ച് വിരാട് കോഹ്‌ലി; ഇന്‍സ്റ്റാഗ്രാമില്‍ 150 മില്യണ്‍ ഫോളോവേഴ്‌സ്

Written by

askshiyas

ഇന്ത്യന്‍ ക്യാപ്റ്റന്‍ സോഷ്യല്‍ മീഡിയ ലോകത്ത് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് തുടരുകയാണ്.ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ 150 മില്യണ്‍ ഫോളോവേഴ്‌സുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.കായിക താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് വിരാട് കോഹ്‌ലി. ഇതോടെ ഇന്‍സ്റ്റാഗ്രമില്‍ 150 മില്യണ്‍ ഫോളോവേഴ്‌സ് ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനായി വിരാട് കോഹ്‌ലി. ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോ, മെസ്സി, നെയ്മര്‍, എന്നിവരാണ് കോഹ്ലിക്ക് മുന്നില്‍ നിലയുറപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ 75 ബില്യണ്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്ന ആദ്യ ഏഷ്യക്കാരന്‍ കൂടിയാണ് കോഹ്‌ലി.

 

ഇന്‍സ്റ്റാഗ്രമിന് പുറമേ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്. 43.4 മില്യണ്‍ ആളുകള്‍ ട്വിറ്ററിലും , 48 മില്യണ്‍ ആളുകള്‍ ഫേസ്ബുക്കിലും താരത്തെ പിന്തുടരുന്നുണ്ട്. അക്ഷയ് കുമാര്‍, രണ്‍വീര്‍ സിങ്, എന്നിവരെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയെന്ന നേട്ടവും വിരാട് അടുത്തിടെ സ്വന്തമാക്കിയിരുന്നു.ഇന്‍സ്റ്റാഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിന്‍ സെലിബ്രിറ്റിയുംകോഹ്‌ലിയാണ്. പ്ലാറ്റ്ഫോമില്‍ സ്‌പോണ്‍സര്‍ ചെയ്ത ഒരു പോസ്റ്റിന് താരം ഈടാക്കുന്നത് 5 കോടി രൂപയാണ്. 150 മില്യണ്‍ മാര്‍ക്കിലെത്തിയതോടെ പോസ്റ്റിന് ഇനിയും വില കൂടാന്‍ സാധ്യതയുണ്ട്.

 

Leave a Reply

Your email address will not be published.