India
image_print

ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിയുമെന്ന് പ്രഖ്യാപിച്ച്‌ വിരാട് കോഹ്ലി

Written by

archanaa chuqwe

ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നു ഒഴിയുമെന്ന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ വിരാട് കോഹ്ലി. ലോകകപ്പിനുശേഷമാണ് സ്ഥാനത്തുനിന്നു മാറുന്നത്.കോഹ്ലി തന്നെ ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ജോലിഭാരത്തെത്തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നതെന്നാണ് താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞത്.കൂടാതെ പരിശീലകന്‍ രവിശാസ്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ടെസ്റ്റിലും ഏകദിനത്തിലും നായകനായി തന്നെ തുടരുമെന്നും താരം അറിയിച്ചിട്ടുണ്ട്.എം എസ് ധോണി നായകസ്ഥാനം ഒഴിഞ്ഞ ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത വിരാട് കോലി 45 ട്വന്റി 20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചു

Leave a Reply

Your email address will not be published.