India
കോഹ്ലിയുടെ ലംബോര്‍ഗിനി വേണോ;കൊച്ചിയില്‍ ചെന്നാല്‍ സ്വന്തമാക്കാം
Last updated on Sep 20, 2021, 8:52 am


ആഢംബര കാറുകളോടുള്ള ഇഷ്ടം കാരണം പലപ്പോഴും വില പോലും നോക്കാതെ വാഹനപ്രേമികള്‍ വാങ്ങികൂട്ടാറുണ്ട്. സിനിമതാരങ്ങള്‍ക്കും കായിക താരങ്ങള്‍ക്കും ഉള്‍പ്പടെ നിരവധിപേര്‍ ഇത്തരം കമ്പമുണ്ട്. അത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ കാര്‍ സ്വന്തമാക്കാനുള്ള ഓഫര്‍ വന്നിരിക്കുകയാണ്. കോഹ്ലി ഓടിച്ചിരുന്ന ലംബോര്‍ഗിനി വാങ്ങാനാണ് അവസരം.നടന്റെ കളക്ഷനിലെ ഓറഞ്ച് നിറത്തിലെ ലംബോര്‍ഗിനി ഗല്ലാര്‍ഡോ സ്പൈഡര്‍ കൊച്ചിയിലെ ആഢംബര കാര്‍ ഷോറൂമില്‍ വില്പനയ്ക്കെത്തി. 2015ലാണ് കോഹ് ലി ലംബോര്‍ഗിനി സ്വന്തമാക്കിയത്. കാര്‍ ഇപ്പോള്‍ കൊച്ചിയിലെ റോയല്‍ ഡ്രൈവ് ഡീലര്‍ഷിപ് ഷോപ്പില്‍ 1.35 കോടി രൂപയ്ക്ക് വില്പനയ്ക്കെത്തിയിരിക്കുകയാണ്.
2015 ല്‍ കോഹ്ലി വാങ്ങിയ കാര്‍ കുറച്ച് നാളുകള്‍ മാത്രമാണ് ഉപയോഗിച്ചത്. 10,000കിലോമീറ്റര്‍ മാത്രമേ വണ്ടി ഓടിയിട്ടുള്ളൂവെന്നും റോയല്‍ ഡ്രൈവ് മാര്‍ക്കറ്റിങ് മാനേജര്‍ പറഞ്ഞു.ഈ വര്‍ഷം ആദ്യം കോല്‍ക്കത്ത ആസ്ഥാനമായുള്ള ഡീലറില്‍ നിന്ന് വാങ്ങിയാണ് ഈ സെലിബ്രിറ്റി കാര്‍ കൊച്ചിയിലെത്തിച്ചത്. LP5604 ആണ് മോഡല്‍. 2021 ജനുവരിയില്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള കാര്‍ ഡീലറില്‍ നിന്നാണ് ഈ സെലിബ്രിറ്റി കാര്‍ വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വെറും നാല് സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും.


