India
image_print

വിസ്മയ കേസ്;കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടതായി ഉത്തരവിറക്കി

Written by

askshiyas

വിസ്മയ കേസില്‍ ഭർത്താവും പ്രതിയുമായ കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടതായി ഉത്തരവിറക്കി. നേരത്തേ പിരിച്ചുവിടാതിരിക്കാന്‍ 15ദിവസത്തെ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു.എന്നാൽ മറുപടി ലഭിക്കാത്ത സാഹചര്യത്തെ തുടർന്നാണ് പിരിച്ചുവിടാനുള്ള ഉത്തരവ് പുറത്തിറക്കിയത്.

ഇക്കഴിഞ്ഞ ആറാം തീയതിയാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്.എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നില്ല.കൂടതെ കിരണ്‍കുമാര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലായിരുന്നു. നിയമപരമായാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നേരത്തേ അറിയിച്ചിരുന്നു.

അതേസമയം ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published.