India
നേതൃത്വത്തോട് കലഹം; രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് രാജി വെച്ച് സുധീരനും
Last updated on Sep 25, 2021, 5:18 am


കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി.എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്ന് സുധീരൻ പ്രതികരിച്ചു. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായില്ലെന്നും കെ.പി.സി.സി പുനസംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും സുധീരൻ പരാതി ഉയർത്തുന്നു.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് രാജിക്കത്ത് കൈമാറി. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമ്പോള്‍ സുധീരന് ഉള്‍പ്പടെയുള്ള നേതാക്കള്‍ മാറിനില്‍ക്കേണ്ടി വരുമെന്ന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് അദ്ദേഹത്തിന്റെ രാജി.അതേസമയം, രാജി സംബന്ധിച്ച് കാരണം സുധീരന് വ്യക്തമാക്കിയിട്ടില്ല. സുധീരന് കെപിസിസി അധ്യക്ഷനായിരുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസിന് ജംബോ കമ്മിറ്റികള്‍ സൃഷ്ടിക്കപ്പെട്ടത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.


