India
സര്‍ക്കാര്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് വോഡഫോണ്‍-ഐഡിയ
Last updated on Aug 17, 2021, 5:54 am


വോഡഫോണ്‍ ഐഡിയ കമ്പനിക്കെതിരെയുള്ള അഡ്ജസ്റ്റഡ് റവന്യൂ കണക്കാക്കിയതിലെ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്ന് വോഡഫോണ്‍ ഐഡിയ അറിയിച്ചു. ഇങ്ങനെ സംഭവിച്ചാല്‍ 28 കോടിയോളം വരികാരും 20, 000 നേരിട്ടും അല്ലാതെയുമുള്ള തൊഴിലാളികള്‍ പ്രതിസന്ധിയില്‍ ആകും. 20,000 കോടി രൂപ അധികമായി നല്‍കണം എന്നുള്ള കോടതി വിധിയാണ് വി ഐക്ക് തലവേദനയായത്. അടയ്ക്കേണ്ട പണം കണക്കുകൂട്ടിയപ്പോള്‍ തെറ്റ് വന്നെന്നും അത് തിരുത്താന്‍ പോലും അനുവദിക്കുന്നില്ലെന്നാണ് വി ഐ യുടെ ആരോപണം. കണക്കുകൂട്ടല്‍ തെറ്റ് കാരണം 25,000 രൂപ അധികമായി നല്‍കേണ്ടിവരും.
അതേസമയം വിയ്ക്ക് ഈ കാര്യത്തില്‍ അധികം ഇളവ് ലഭിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോടതിയുടെ അംഗീകാരം പോലെയായിരിക്കും തുടര്‍നടപടികള്‍. അതേസമയം പ്രതിസന്ധിഘട്ടത്തിലും നല്‍കിവരുന്ന പിന്തുണയ്ക്ക് ഉപഭോക്താക്കള്‍ക്ക് നന്ദി അറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് വിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രവീന്ദര്‍ ധക്കര്‍. തങ്ങള്‍ മികച്ച സേവനമാണ് ഉപഭോക്താക്കള്‍ക്ക് നല്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


