India
image_print

വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരം

Written by

archanaa chuqwe

കേരളത്തിലെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുൾപ്പെടെ 32 തദ്ദേശ വാർഡിലെ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം. വെള്ളിമുതൽ തിങ്കൾവരെ പേര് ചേർക്കാം.

വോട്ടർപട്ടിക സംബന്ധിച്ച പരാതികളും സമർപ്പിക്കാൻ അവസരമുണ്ട്. 12 ജില്ലയിലെ 32 തദ്ദേശ വാർഡിലെയും അന്തിമ വോട്ടർപട്ടിക സെപ്തംബർ 30ന് പ്രസിദ്ധീകരിച്ചിരുന്നു. പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിൽ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷകളും പരാതികളും പരിശോധിച്ച് സപ്ലിമെന്ററി വോട്ടർപട്ടിക 17ന് പ്രസിദ്ധീകരിക്കും. സമ്മതിദായകർക്കുള്ള സേവനങ്ങൾ ഇപ്പോൾ വോട്ടർ ഹെൽപ്പ്‌ലൈൻ മൊബൈൽ ആപ്പിലും www.nvsp.inലും ലഭിക്കും. പുതുതായി രജിസ്റ്റർ ചെയ്യാനും മേൽവിലാസം മാറ്റാനും തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ തിരുത്താനുമൊക്കെ ആപ്പിന്റെയും സൈറ്റിന്റെയും സേവനം ഉപയോഗിക്കാം.

Leave a Reply

Your email address will not be published.