India
image_print

വീണ്ടും ദ്രാവിഡ്-ലക്ഷ്മണ്‍ യുഗം; വിവിഎസ് ലക്ഷ്മണ്‍ എന്‍സിഎ തലവനാകും

Written by

archanaa chuqwe

ന്ത്യന്‍ മുന്‍ ബാറ്റര്‍ വിവിഎസ് ലക്ഷ്മണ്‍ രാഹുല്‍ ദ്രാവിഡിന് പകരക്കാരനാകാന്‍ ഒരുങ്ങുന്നു.ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിതലവന്‍ സ്ഥാനത്തേക്കാണ് വിവിഎസ് ലക്ഷ്മണ്‍ ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്നത്.ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കാമെന്ന് സമ്മതിച്ചതോടെയാണ് എന്‍സിഎയില്‍ ഒഴിവ് വന്നത്. പുരുഷ ദേശീയ ടീമില്‍ ഒരു പുനരുദ്ധാരണത്തിന് ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലുടനീളം വമ്പിച്ച മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. ആദ്യം, രവി ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡും. ഒപ്പം ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് ടീമിന് ഒരു പുതിയ മുഖ്യ പരിശീലകന്‍ ഉണ്ടാകും.

എന്‍സിഎ തലവനായി വിവിഎസ് ലക്ഷ്മണ്‍ വരണമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടേയും സെക്രട്ടറി ജയ് ഷായുടേയും ആഗ്രഹം. എന്നാല്‍ അന്തിമ തീരുമാനം വിവിഎസിന്റേതാണ്. തലവന്‍ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നയാളാണ് ലക്ഷ്മണ്‍. അതേസമയം മറുവശത്ത്, ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരാട് കോഹ്ലി പിന്മാറിയതിനാല്‍ പുതിയ ക്യാപ്റ്റനും കാണും.

Leave a Reply

Your email address will not be published.