India
image_print

ശവ സംസ്‌കാരചടങ്ങില്‍ ധരിച്ച വസ്ത്രം ലേലത്തിന് വെച്ച് ദീപിക പദുക്കോണ്‍

Written by

askshiyas

ബോളിവുഡിലെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കിടയില്‍ നിമിഷനേരം കൊണ്ടാണ് വൈറലാക്കുക. എന്നാല്‍ താരത്തിന്റെ ഒരു നടപടിയാണ് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. നടി ജിയാ ഖാന്റെ ശവ സംസ്‌കാരചടങ്ങില്‍ ധരിച്ച വസ്ത്രങ്ങള്‍ ദീപിക ലേലത്തിന് വെച്ചതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കി ഇരിക്കുന്നത്.

ലീവ്, ലോഫ്, ലൗ ഫൗണ്ടേഷനു വേണ്ടി പണം സമാഹരിക്കാണ് ദീപികയുടെ ലേലം. ഇതോടൊപ്പംതന്നെ നടി പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ മരണശേഷം സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യോഗത്തില്‍ ധരിച്ച് വസ്ത്രങ്ങളും ലേലത്തിന് വെച്ചിട്ടുണ്ട്. ഇത് തെറ്റായ പ്രവണതയാണെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ശവ സംസ്‌കാര ചടങ്ങില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യമില്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും വെറുതെ നല്‍കാമെന്നുമാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. അതേസമയം തങ്ങളുടെ പ്രിയതാരത്തിന്റെ നടപടിയെ അനുകൂലിച്ചും ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വസ്ത്രങ്ങള്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താരത്തിന് ഉണ്ടെന്നും ആരാധകര്‍ പറയുന്നു.

 

Leave a Reply

Your email address will not be published.