India
image_print

സമ്പൂര്‍ണ വാക്‌സിനേഷന്‍; ചരിത്രം കുറിച്ച് നൂല്‍പ്പുഴ ട്രൈബല്‍ പഞ്ചായത്ത്

Written by

webtngi1

രാജ്യത്ത് എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കിയ ആദ്യ നഗരമായി ഒഡീഷയിലെ ഭുവനേശ്വര്‍ ചരിത്രം കുറിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാലിപ്പോള്‍ അത്തരത്തിലൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കേരളത്തിലെ നൂല്‍പ്പുഴ ട്രൈബല്‍ പഞ്ചായത്ത്.ഇതോടെ സംസ്ഥാനത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ട്രൈബല്‍ പഞ്ചായത്തായി മാറിയിരിക്കുകയാണ് വയനാട് ജില്ലയിലെ നൂല്‍പുഴ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂല്‍പ്പുഴ.

നൂല്‍പ്പുഴ പഞ്ചായത്തില്‍ ആദിവാസികളടക്കം 18 വയസ്സിന് മുകളില്‍ പ്രായമുള്ള 22,616 പേരാണുള്ളത്. ഇതില്‍ 21,964 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള അഞ്ച് സ്‌കൂളുകളിലാണ് ക്യാമ്പ് നടത്തിയാണ് ഇത്തരത്തിലൊരു നേട്ടം പഞ്ചായത്ത് കൈവരിച്ചിരിക്കുന്നത്. മൂന്നുമാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവ് ആയവര്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ തുടങ്ങിയവര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിക്കാത്തത്.18 വയസ്സിന് മുകളില്‍ പ്രായമുള്ള 7602 ആദിവാസി വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇതില്‍ 7352 പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 6975 പേര്‍ക്ക് പ്രത്യേക ട്രൈബല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് വാക്‌സിന്‍ നല്‍കിയത്.

Leave a Reply

Your email address will not be published.