India
ഇനി പഴയ വാട്സാപ്പ് സന്ദേശങ്ങളും വീണ്ടെടുക്കാനാകില്ല
Last updated on Sep 11, 2021, 11:13 am


ഏജൻസികളെയും അന്വേഷണ ഏജൻസികളെയും വലച്ച് ചാറ്റുകളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നുകൂടി പഴുതടയ്ക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജിൽ നിന്നും വീണ്ടെടുക്കാനാവില്ല.
ഇതിനുവേണ്ടി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് വാട്സാപ്പ്. വാട്സാപ്പ് സി.ഇ.ഒ. വിൽ കാത്കാർട്ട് ആണ് ട്വിറ്റലൂടെ ഇക്കാര്യം അറിയിച്ചത്.
നിലവിൽ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് നിന്ന് ഒരാൾക്കോ വാട്സാപ്പിനോ കാണാൻ കഴിയില്ലെങ്കിലും സ്റ്റോറേജിൽ നിന്ന് ഇത് വീണ്ടെടുക്കാൻ കഴിയുമായിരുന്നു. സ്റ്റോറേജിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുന്നത് അന്വേഷണ ഏജൻസികൾക്കും സർക്കാരുകൾക്കും തിരിച്ചടിയാവും.


