India
image_print

വാട്ട്‌സ്ആപ്പില്‍ വന്‍ മാറ്റം;പുതിയ ഫീച്ചര്‍ പണിപ്പുരയില്‍

Written by

archanaa chuqwe

വാട്ട്‌സ്ആപ്പ് പുതിയ കമ്യൂണിറ്റി ഫീച്ചര്‍ പുറത്തിറക്കുന്നതായി റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ കമ്യൂണിറ്റി ഫീച്ചര്‍ എന്നാണ് വിവരം.

 

ഇപ്പോള്‍ ടെസ്റ്റിംഗ് അവസ്ഥയിലുള്ള ഈ ഫീച്ചറിന്റെ ഒരു സ്‌ക്രീന്‍ഷോട്ട് വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം ഒരു ഗ്രൂപ്പിന്റെ കീഴില്‍ അതിന്റെ അഡ്മിന് കമ്യൂണിറ്റി തുടങ്ങാം. കമ്യൂണിറ്റികളുടെ ലോഗോ ചതുരത്തില്‍ ആയിരിക്കും എന്നതാണ് പ്രത്യേകത. അതായത് ഗ്രൂപ്പില്‍ ഒരു ചര്‍ച്ച നടക്കുന്നു. അതില്‍ ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലെ ചിലരോട് ആലോചിച്ച് തീരുമാനം എടുക്കണം ആ കാര്യങ്ങള്‍ ഗ്രൂപ്പില്‍ പരസ്യമായി പറയാന്‍ കഴിയില്ല. അപ്പോള്‍ അഡ്മിന് ഒരു കമ്യൂണിറ്റി ആരംഭിച്ച്, ഗ്രൂപ്പിലെ അംഗങ്ങളെ അതില്‍ ചേര്‍ക്കാം. ചര്‍ച്ച ചെയ്യാം. ഗ്രൂപ്പിന് പുറത്തുള്ളയാളെ ഇന്‍വൈറ്റ് ചെയ്ത് ഇതില്‍ എത്തിക്കാം എന്നാണ് വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.ഇപ്പോഴും പരിശോധന ഘട്ടത്തിലുള്ള ഈ പ്രത്യേകത ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഒരേ സമയം അവതരിപ്പിക്കപ്പെടും. അതേസമയം ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ വാട്ട്‌സ്ആപ്പ് വെബില്‍ ലോഗിന്‍ ചെയ്യാന്‍ അവരുടെ ഫോണുകള്‍ ആവശ്യമില്ല. നിലവില്‍, കമ്പ്യൂട്ടറിന് അടുത്തായി ഒരു സജീവ ഇന്റര്‍നെറ്റ് കണക്ഷനുള്ള നിങ്ങളുടെ പ്രാഥമിക ഉപകരണം ഉണ്ടായിരിക്കണം. കണക്ഷന്‍ നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് വെബിലേക്കുള്ള ആക്‌സസ് നഷ്ടമാകും എന്നു മാത്രം.

 

Leave a Reply

Your email address will not be published. Required fields are marked *