India
വോയിസ് മെസ്സേജുകൾ ടെക്സ്റ്റ് ഫോർമാറ്റിലേക്ക്; പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്
Last updated on Sep 13, 2021, 9:18 am


പുതിയ ഫീച്ചർ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. വാട്സാപ്പിലൂടെ അയക്കുന്ന വോയിസ് മെസ്സേജുകൾ ടെക്സ്റ്റ് ഫോർമാറ്റിലേക്ക് മാറ്റാനുള്ള പുതിയ ഫീച്ചറാണ് ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് ഒരുക്കുന്നത്. വാട്സ്ആപ്പിന്റെയോ ഫേസ്ബുക്കിന്റെയോ സെർവറിലേക്ക് മാറ്റാതെ ഉപഭോക്താക്കളുടെ ഫോണുകളുടെസംവിധാനമുപയോഗിച്ചായിരിക്കും പുതിയ പുതിയ ഫീച്ചർ പ്രവർത്തിക്കുക.
ആദ്യഘട്ടത്തിൽ ഐഫോണുകളിൽ ആയിരിക്കും ഫീച്ചർ ലഭ്യമാക്കുക. ഐഫോണുകളുടെ സ്പീച് റെക്കഗ്നിഷൻ സാങ്കേതിക വിദ്യയായിരിക്കും ഇതിനായി ഉപയോഗിക്കുക. ഒരുതവണ വോയിസ് മെസ്സേജ് ടെക്സ്റ്റ് ഫോർമാറ്റിലേക്ക് മാറ്റിയാൽ അത് വാട്സ്ആപ്പിൽ സേവ് ചെയ്യപ്പെടുകയും പിന്നീട് എത്രവേണമെങ്കിലും വായിക്കാൻ സാധിക്കുകയും ചെയ്യും. വേണമെങ്കിൽ മാത്രം ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. തെരഞ്ഞെടുക്കണമെങ്കിൽ ഒറ്റത്തവണ ഡിവൈസ് യൂസിൽ അനുവാദം നൽകേണ്ടതുണ്ട്. ഐഫോണിൽ പരീക്ഷിച്ച ശേഷം മാത്രമേ പുതിയ ഫീച്ചർ ആൻഡ്രോയ്ഡ് ഫോണുകളിൽ എത്തുകയുള്ളൂ. ലാസ്റ്റ് സീനും പ്രൊഫൈൽ ചിത്രവും ചിലരിൽ നിന്ന് മാത്രം മറച്ചുവെക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് അവതരിപ്പിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് അടുത്ത ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.


