India
image_print

ഇനി വാട്‌സ്ആപ്പിലും മെസ്സേജ് റിയാക്ഷന്‍ ഫീച്ചര്‍

Written by

archanaa chuqwe

മെസ്സേജ് റിയാക്ഷന്‍ ഫീച്ചര്‍ ഉടന്‍ വാട്‌സ്ആപ്പിലും എത്തും .ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിലും ഐ മെസ്സേജിലും ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഡി.എമ്മുകളിലും മുന്‍പെ ഈ ഫീച്ചറുകള്‍ ഉണ്ടായിരുന്നു. ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ക്കുള്ള പ്രതികരണങ്ങള്‍ അറിയിക്കാന്‍ യൂസര്‍മാരെ അനുവദിക്കുന്നത് സവിശേഷതയാണ് മെസ്സേജ് റിയാക്ഷന്‍. സ്‌നേഹവും ദേഷ്യവും പ്രകടിപ്പിക്കാനുള്ള ഇമേജുകളും സങ്കടങ്ങള്‍ തുടങ്ങിയ ഇമേജുകളുമാണ് മെസ്സേജ് റിയാക്ഷനുകള്‍. വാട്‌സ്ആപ്പിലേക്ക് എത്തുമ്പോള്‍ ഇത് എങ്ങനെ ആയിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണെന്ന് വബെറ്റെയ്ന്‍ഫോ അറിയിച്ചിട്ടുണ്ട്.

മെസ്സേജ് റിയാക്ഷനുമായി ബന്ധപ്പെട്ട ഒരു സന്ദേശം അടങ്ങിയ സ്‌ക്രീന്‍ഷോട്ട് വബെറ്റെയ്ന്‍ഫോ ബ്ലോഗിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇത് വാട്‌സ് ആപ്പില്‍ മെസ്സേജ് റിയാക്ഷന്‍ സൗകര്യം വരുന്നതായുള്ള സൂചനയാണ് നല്‍കുന്നത്. സ്വീകര്‍ത്താവ് അവരുടെ വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ ലഭിക്കാത്ത സാഹചര്യങ്ങളിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാറുള്ളത്. നിലവില്‍ ബീറ്റാ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫീച്ചര്‍ വരും ആഴ്ചകളില്‍ തന്നെ ലഭിച്ചേക്കും എന്നാണ് സൂചന.എന്നിരുന്നാലും, ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് ഫീച്ചര്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഫീച്ചറിനെക്കുറിച്ചുള്ള അപ്ഡേറ്റ് വാട്ട്സ്ആപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.സ്വകാര്യതയും സുരക്ഷാ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നതിനാല്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായാണ് പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Leave a Reply

Your email address will not be published.