India
image_print

സല്‍മാന്‍ ചിത്രത്തിലെ വേഷം നിരസിച്ചു; കാരണം തുറന്നുപറഞ്ഞ് ശശി തരൂര്‍

Written by

archanaa chuqwe

സിനിമയില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരം നിരസിച്ചതിന്റെ കാരണം തുറന്ന് പറഞ്ഞത് ശശി തരൂര്‍ എം.പി.ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നായകനായ ചിത്രത്തില്‍ വിദേശകാര്യ മന്ത്രിയാകാനുള്ള ക്ഷണമാണ് നിരസിച്ചത്.2018ല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ സുഹൃത്ത് നല്‍കിയ ഉപദേശം മാനിച്ച് അഭിനയിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു എന്നാണ് തരൂര്‍ പറയുന്നത്. ‘നിനക്ക് വിദേശകാര്യ മന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വിദേശകാര്യ മന്ത്രിയായി അഭിനയിക്കരുത് എന്നായിരുന്നു തന്റെ സുഹൃത്തിന്റെ ഉപദേശം.എങ്കിലും അഭിനയിക്കാനുള്ള ഓഫര്‍ ലഭിച്ചത് എന്നും മറക്കാനാകാത്തൊരു ഓര്‍മ്മയായി സൂക്ഷിക്കുമെന്നാണ് തരൂര്‍ പറയുന്നത്.സിനിമ ഏതാണെന്നോ സംവിധായകന്റെ പേരോ ശശി തരൂര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം സല്‍മാന്‍ ഖാനെ കണ്ടുമുട്ടിയപ്പോഴുള്ള ഒരു ചിത്രം നേരത്തെ ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ‘ജയ്പൂര്‍-അഹമ്മദാബാദ് യാത്രക്കിടെ ഫ്ളൈറ്റില്‍ വച്ചെടുത്ത ചിത്രമാണ് തരൂര്‍ പങ്കുവച്ചത്.

Leave a Reply

Your email address will not be published.