India
image_print

വാക്‌സിന്‍ വിതരണം;ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

Written by

archanaa chuqwe

രാജ്യത്ത് വാക്‌സിനേഷന്‍ 75 കോടി കടന്ന പശ്ചാത്തലത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ആദ്യത്തെ 10 കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ 85 ദിവസം എടുത്തപ്പോള്‍ ഇന്ത്യ വെറും പതിമൂന്ന് ദിവസത്തിനുള്ളില്‍ വിതരണം ചെയ്ത വാക്‌സിന്‍ ഡോസ് 65 കോടിയില്‍ നിന്ന്75കോടിഉയര്‍ത്തിയിരിക്കുന്നുവെന്നാണ് ട്വിറ്റ്. ലോകാരോഗ്യസംഘടന സൗത്ത് -ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോക്ടര്‍ പൂനം ഖേത്രപാല്‍ സിംഗാണ് ഇന്ത്യയെ അഭിനന്ദിച്ചു രംഗത്തെത്തിയത്.

 

അതേസമയം കോവിഡ് മരണത്തിന്റെ മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ച 30 ദിവസത്തിനകം മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കുമെന്നാണ് പുതുക്കിയ മാര്‍ഗ്ഗരേഖയില്‍ പറയുന്നത്. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകടമരണം, എന്നിവ കോവിഡ് മരണമായി കണക്കാക്കിലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ഐസിഎംആറും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമാണ് പുതുക്കിയ മാര്‍ഗ്ഗരേഖ സുപ്രീം കോടതിയില്‍ സമീപിച്ചത്. നേരത്തെയുണ്ടായിരുന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ കോവിഡ് ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ മാത്രമേ അത് കോവിഡ് മരണമായി കണക്കാക്കിയിരുന്നുള്ളു. ഇതാണ് 30 ദിവസമാക്കി പുതുക്കിയത്.

 

Leave a Reply

Your email address will not be published.