India
image_print

ബഹിരാകാശത്ത് യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി; വില്യം ഷാറ്റ്നർ

Written by

archanaa chuqwe

ബഹിരാകാശത്ത് യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി തൊണ്ണൂറുകാരനായ വില്യം ഷാറ്റ്നർ. ജെഫ് ബെസോസിന്റെ റോക്കറ്റ് കമ്പനിയായ ബ്ലൂ ഒർജിൻ വികസിപ്പിച്ചെടുത്ത ‘ന്യൂ ഷെപ്പേർഡ്’ ബഹിരാകാശ പേടകത്തിലാണ് ഷാറ്റ്നർ പറന്നുയർന്നത്. ആജീവനാന്ത “സ്റ്റാർ ട്രെക്ക്” ആരാധകനായ ബെസോസ്, ഷാറ്റ്നറെ അതിഥിയായി യാത്ര നടത്താൻ ക്ഷണിക്കുകയായിരുന്നു.

ബഹിരാകാശത്ത് 11 മിനിറ്റ് യാത്രയാണ് അദ്ദേഹം നടത്തിയത്. മൂന്ന് മാസം മുമ്പ് 82-കാരനായ വാലി ഫങ്ക് സ്ഥാപിച്ച ബഹിരാകാശ യാത്ര നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡാണ് വില്യം ഷാറ്റ്നർ ഇപ്പോൾ കരസ്ഥമാക്കിയത്. ‘സ്റ്റാർ ട്രെക്കിൽ’ ക്യാപ്റ്റൻ ജെയിംസ് ടി. കിർക്ക് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തി നേടിയ തൊണ്ണൂറുകാരനാണ് ഷാറ്റ്നർ.

Leave a Reply

Your email address will not be published.