India
വിന്‍ഡോസ് 11 ഒക്ടോബറില്‍; സുപ്രധാന ഫീച്ചര്‍ ഇല്ല
Last updated on Sep 05, 2021, 7:13 am


കംപ്യൂട്ടറുകളിലേക്കുള്ള വിൻഡോസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഒക്ടോബർ അഞ്ചിന് പുറത്തിറക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. വിൻഡോസ് 11 ഓഎസാണ് പുതിയതായി പുറത്തിറക്കുന്നത്.എന്നാൽ വിൻഡോസ് 11 ഓഎസിൽ പ്രഖ്യാപിക്കപ്പെട്ട ആൻഡ്രോയിഡ് ആപ്പ് പിന്തുണ നൽകുന്ന ഫീച്ചർ ആദ്യ ഘട്ടത്തിൽ ഓഎസിൽ ലഭിക്കില്ല. അതിനായി ഇനിയും കാത്തിരിക്കണം.ആമസോണും ഇന്റലുമായി ചേർന്ന് ആൻഡ്രോയിഡ് ആപ്പുകൾ വിൻഡോസ് 11 ൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.
വരും മാസങ്ങളിൽ ഈ ഫീച്ചറിന്റെ പ്രിവ്യൂ ആരംഭിക്കുമെന്നും മൈക്രോസോഫിലെ വിൻഡോസ് മാർക്കറ്റിങ് ജനറൽ മാനേജർ ആരോൺ വുഡ്മാൻ പറഞ്ഞു. മൈക്രോസോഫ്റ്റ് പറയുന്നത്. ഏത് മാസമായിരിക്കും അതെന്ന് വ്യക്തമാക്കിയില്ല.


