India
image_print

സാരി ധരിച്ച യുവതിക്ക് പ്രവേശനം നിഷേധിച്ച് റസ്റ്റോറന്റ്

Written by

askshiyas

സാരി ധരിച്ചെത്തിയ യുവതിക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി റസ്റ്റോറന്റ്. ഞായറാഴ്ച അന്‍സാല്‍ പ്ലാസയിലെ അക്വീല ഭക്ഷണശാലയിലാണ് സംഭവംനടക്കുന്നത്.മാധ്യമപ്രവര്‍ത്തകയായ അനിത ചൗധരിയാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തത്.സ്മാര്‍ട്ട് കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ചവരെ മാത്രമേ റസ്റ്റോറന്റീലേക്ക് പ്രവേശിപ്പിക്കൂ സാരി ധരിച്ചവര്‍ക്ക് പ്രവേശനമില്ലെന്നും റസ്റ്റോറന്റ് ജീവനക്കാരി പറയുന്ന രീതിയിലാണ് വീഡിയോ പുറത്തുവന്നത്.

 

പിന്നാലെ റസ്റ്റോറന്റീനെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. അതേസമയം സംഭവത്തില്‍ വിശദീകരണം നല്‍കി റസ്റ്റോറന്റ് അധികൃതര്‍ രംഗത്തെത്തി. ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ് തങ്ങളുടെ രീതിയെന്നും എല്ലാ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്കും തങ്ങള്‍ പ്രവേശനം നല്‍കാറുണ്ടെന്നും റിസര്‍വേഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. സാഹചര്യം പ്രതികൂലമായതിനാലാണ് വിശദീകരണം നല്‍കുന്നതെന്നും അക്വീല മാനേജ്‌മെന്റ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചും.

 

Leave a Reply

Your email address will not be published.