India
image_print

ലൈംഗികാതിക്രമം;സഹപ്രവര്‍ത്തകനെതിരെ പരാതിയുമായി ബി.ജെ.പി പ്രവര്‍ത്തക

Written by

askshiyas

മുംബൈയിലെ ബോറിവാലി വെസ്റ്റിലെ ബിജെപി പ്രവര്‍ത്തകനെതിരെ ലൈംഗിക പീഡന പരാതിയുമായി സഹപ്രവര്‍ത്തകയായ യുവതി. ബി.ജെ.പി പ്രവര്‍ത്തകനായ പ്രതീക് സാല്‍വിക്കെതിരെ ബോറിവാലി പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. മുംബൈ പോലീസ് പറയുന്നതനുസരിച്ച്.ആഗസ്റ്റ് 15 ന് ബിജെപി ഓഫീസിലെ പാര്‍ട്ടി കോര്‍പ്പറേറ്ററെ കാണാന്‍ അയാള്‍ യുവതിയെ വിളിച്ചുവരുത്തി.തുടര്‍ന്ന് ഓഫീസില്‍ എത്തിയപ്പോള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.യുവതി നല്‍കിയ പരാതി പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പരാതി നല്‍കിയതോടെ പ്രതീക് ഒളിവിലാണ്.കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്, ഒളിവില്‍ പോയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അതേസമയം സംഭവത്തില്‍ മുംബൈയിലെ മേയറും ശിവസേന നേതാവുമായ കിഷോരി പെഡ്നേക്കര്‍ ബിജെപിയുടെ നിഷ്‌ക്രിയത്വത്തെ അപലപിച്ചു.’ഈ വിഷയത്തില്‍ ഞാന്‍ ഇരയെ കാണുകയും പോലീസ് ഉദ്യോഗസ്ഥരെ കാണുകയും ചെയ്യും. ഇപ്പോള്‍ ബിജെപി നേതാക്കള്‍ എവിടെയാണ്? ബിജെപി എംഎല്‍എമാരില്‍ നിന്നും എംപിമാരില്‍ നിന്നും സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല,സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ബിഎസ് കോശ്യാരിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിലുള്ള കത്ത് യുദ്ധത്തിനിടെയാണ് മേയറുടെ പ്രസ്താവന.

Leave a Reply

Your email address will not be published.