India
image_print

ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു;ദൃശ്യങ്ങള്‍ പുറത്ത്

Written by

askshiyas

ടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു. കൊയമ്പത്തൂരിലാണ് സംഭവം.അവിനാശി റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതയായ യുവതിയുടെ അര്‍ദ്ധനഗ്നമായ മൃതദേഹം കണ്ടെത്തിയത്.യുവതിയുടെ മൃതദേഹം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മൃതദേഹത്തിലൂടെ വാഹനം കയറിയിറങ്ങി മുഖവും തലയും തകര്‍ന്നനിലയിലാണ്. ആരാണ് മരിച്ചതെന്ന് ഇത് വരെ തിരിച്ചറിയാന്‍ ആയിട്ടില്ല. സംഭവത്തില്‍ പീളമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം നിലവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

 

അതേസമയം, ഹൈവേയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്ന് പീലമേട് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. എസ്യുവി കാറില്‍ നിന്ന് യുവതിയുടെ മൃതശരീരം വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന്, രണ്ട് ഓട്ടോകള്‍ ശരീരത്തിന് മുകളിലൂടെ കയറിഇറങ്ങി.ആദ്യം  പോലീസ് കരുതിയത് ഹൈവേ മുറിച്ചുകടക്കുമ്പോള്‍ പെണ്‍കുട്ടിയെ എസ്യുവി ഇടിച്ചിട്ടതാണെന്നാണ്. എന്നാല്‍ മൃതദേഹം അര്‍ദ്ധനഗ്നമായ രീതിയില്‍ കണ്ടതോടെയാണ് കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നത്.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published.