India
image_print

അഫ്ഗാൻ; വനിതാ ക്രിക്കറ്റ് ടീമിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു

Written by

askshiyas

അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതിനുപിന്നാലെ രാജ്യത്തെ ക്രിക്കറ്റ് ടീമുകളെപ്പറ്റി ആശങ്ക ഉയർന്നിരുന്നു. ആ ആശങ്കകൾ ശരിവെക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പുരുഷ ടീം തുടരുന്നതിൽ താലിബാന് എതിർപ്പില്ലെന്നാണ്‌ പുതിയ വിവരം. എന്നാൽ വനിതാ ടീമിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മീഡിയ മാനേജർ ഹിക്മത് ഹസനെ പറയുന്നതിങ്ങനെ; “ക്രിക്കറ്റുമായി ബന്ധപ്പെട്ട് താലിബാന് പ്രശ്നങ്ങളൊന്നുമില്ല. തീരുമാനിക്കപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടുപോകാൻ അവർ ഞങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്. ഞങ്ങൾ കാബൂളിൽരണ്ട് പരിശീലന ക്യാമ്പുകൾ നടത്തി. ഞങ്ങൾക്ക് സ്പോൺസർമാരുണ്ട്. കിറ്റും തയ്യാറായി. പുരുഷ ക്രിക്കറ്റിന് പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ വനിതാ ക്രിക്കറ്റിൻ്റെ ഭാവിയിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.”- ഹിക്മത് ഹസൻ പറഞ്ഞു.വനിതാ ക്രിക്കറ്റ് ടീമിനെയും അതുപോലെ തന്നെ മറ്റുള്ള കായിക താരങ്ങളുടെയും കാര്യത്തിൽ താലിബാൻ ഏതു രീതിയിലുള്ള തീരുമാനമാണ് എടുക്കുക എന്ന ആശങ്കയിലാണ് ലോകം.

Leave a Reply

Your email address will not be published.