India
image_print

കോവിഡ് വ്യാപനം ദീര്‍ഘകാലം തുടര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന

Written by

askshiyas

കോവിഡ് വ്യാപനം ദീര്‍ഘകാലം തുടര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഭാവിയില്‍ ആളുകള്‍ രോഗത്തിനൊപ്പം ജീവിക്കുന്നത് ശീലിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ. സൗത്ത്-ഈസ്റ്റ് റീജണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ്പറഞ്ഞു.വൈറസിന്റെ നിയന്ത്രണം നമ്മുടെ കൈയിലാകുന്ന സ്ഥിതിയിലേക്ക് എത്തേണ്ടതുണ്ടെന്നും പല ഘടകങ്ങള്‍ ഇതിന് കാരണമായേക്കാം. അതില്‍ പ്രധാനം വാക്‌സിനേഷനിലൂടെയും രോഗം വന്നതിലൂടെയും ലഭിച്ച പ്രതിരോധശേഷിയാണെന്നും -ഡോ. പൂനം പറഞ്ഞു.

 

അതേസമയം ലോകത്ത് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും മരണത്തിന് കീഴ്‌പ്പെടുന്നതും വാക്‌സിന്‍ കുത്തിവെപ്പെടുക്കാത്തവരെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. രോഗം പൂര്‍ണമായും തുടച്ചുനീക്കുക പ്രയാസമാണ്. വാക്‌സിന്‍, ശാരീരിക അകലം പാലിക്കല്‍, മുഖാവരണം എന്നിവ ശീലമാക്കണമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് 2021 അവസാനം വരെ നിര്‍ത്തിവെക്കണമെന്നും ഡബ്ല്യു.എച്ച്.ഒ.ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജനസംഖ്യയുടെ കുറഞ്ഞത് 40 ശതമാനം പേര്‍ക്കെങ്കിലും വാക്‌സിന്‍ ലഭിക്കണം എന്നതിനാലാണിത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതുവരെ ആരും സുരക്ഷിതരല്ല.മറ്റൊരു തരംഗമുണ്ടായാല്‍ അത് എത്രത്തോളം തീവ്രമാകുമെന്ന് പറയാന്‍ കഴിയില്ലെന്നും ഡോ. പൂനം വ്യക്തമാക്കി.

 

Leave a Reply

Your email address will not be published.