India
image_print

കോവിഡ് ഭീതി;ആശ്വാസ വാര്‍ത്തയുമായി ലോകാരോഗ്യസംഘടന

Written by

archanaa chuqwe

ലോകത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ കുറവുണ്ടെന്ന് ലോകാരോഗ്യസംഘടന. കഴിഞ്ഞ ആഴ്ച മാത്രം ആഗോളതലത്തില്‍ നാല് ദശലക്ഷത്തോളം കോറോണവൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെത്. ഇത് രണ്ടു മാസത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ കണക്കാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ കുറവുണ്ടായെന്ന് ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ വിഭാഗം ചൊവ്വാഴ്ച പുറത്തിക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ലോക മരണങ്ങളുടെ കണക്ക് നോക്കുകയാണെങ്കില്‍ ഏകദേശം 62,000 ആയി കുറഞ്ഞെങ്കിലും ആഫ്രിക്കയില്‍ മരണസംഖ്യ ഏഴ് ശതമാനം വര്‍ദ്ധിച്ചതായി പറയുന്നു. യുഎസ്, ബ്രിട്ടന്‍, ഇന്ത്യ, ഇറാന്‍, തുര്‍ക്കി, എന്നിവിടങ്ങളിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 180 രാജ്യങ്ങളിലാണ് കോവിഡ് അപകടകരമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം 24 വയസ്സില്‍ താഴെയുള്ളവരുടെ മരണങ്ങള്‍ ആഗോള മരണ സംഖ്യയുടെ 0.5 ശതമാനത്തില്‍ താഴെയാണ്. കുട്ടികളുടെ കാര്യത്തില്‍ ആശങ്കവേണ്ടെന്ന് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

 

Leave a Reply

Your email address will not be published.