India
ഏഴില്‍ ഏഴും ജയിച്ച് ബ്രസീൽ ; ഞായറാഴ്ച അർജന്റീനയെ നേരിടും
Last updated on Sep 03, 2021, 11:02 am


ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീൽ വിജയക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ഇതോടെ ബ്രസീലിന് 7 മത്സരങ്ങളിൽ നിന്ന് 21 പോയിന്റായി.കളിച്ച ഏഴ് മത്സരങ്ങളില്‍ ഏഴും വിജയിച്ചാണ് ബ്രസീലിന്റെ കുതിപ്പ്.64ആം മിനിറ്റിലാണ് എവർട്ടണ് ബ്രസീലിനായി ഗോളടിച്ചത്. ഗോൾ അവസരങ്ങൾ സൃഷ്ടിക്കാന്‍ കഴിയാതിരുന്നതോടെ ചിലിക്ക് ഗോളടിക്കാനായില്ല. ഞായറാഴ്ച ബ്രസീല്‍ അര്‍ജന്റീനയെയാണ് നേരിടുക.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയും ഇന്ന് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. വെനസ്വേലയെ 3-1നാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. ലോതാരോ മാർട്ടിനസ് , ജോക്വിൻ കൊറിയ, എയ്ഞ്ചൽ കൊറിയ എന്നിവരാണ് അർജന്റീനക്കായി ഗോള്‍ നേടിയത്. ഇഞ്ചുറി സമയത്ത് യെഫേഴ്സൺ സോറ്റെൽഡോയാണ് വെനസ്വേലയ്ക്കായി ഗോളടിച്ചത്. ഇന്നത്തെ മറ്റ് യോഗ്യതാ മത്സരങ്ങളില്‍ ബെൽജിയവും പോളണ്ടും ജർമനിയും ജയിച്ചു.


