India
ആഡംബര ജീവിതവും സ്ത്രീപീഡനവും;വിവാദ സന്യാസിയായി ആനന്ദ് ഗിരി
Last updated on Sep 23, 2021, 7:49 am


അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷന്‍ മഹാന്ത് നരേന്ദ്ര ഗിരിയുടെ മരണത്തോടെ വീണ്ടും ചര്‍ച്ചയാവുകയാണ് ആനന്ദ് ഗിരി.നരേന്ദ്ര ഗിരിയുടെ മരണത്തില്‍ ആനന്ദ ഗിരിക്ക് പങ്കുണ്ടെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. നിലവില്‍ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് ആനന്ദ് ഗിരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നരേന്ദ്ര ഗിരിയുടെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ആത്യമഹത്യ കുറിപ്പില്‍ ആനന്ദ് ഗിരി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പറയുന്നുണ്ട്.
38കാരനായ ആനന്ദ്ഗിരി പ്രയാഗ്രാജിലെ ബാദെ ഹനുമാന് ക്ഷേത്രത്തിലെ പൂജാരിയാണ്. സ്വയം യോഗ ഗുരുവെന്നും ആത്മീയ നേതാവെന്നും വിളിക്കുന്ന ആനന്ദ ഗിരി സന്യാസിക്ക് ചേര്‍ന്ന ജീവിതമായിരുന്നില്ല നയിച്ചിരുന്നത്. ആഡംബര കാറുകളും ബൈക്കുകളും ഉപയോഗിക്കുന്ന ആനന്ദഗിരിയുടെ നിരവധി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. 2016 2018 ല്‍ സ്ത്രീകളോട് മോശമായ രീതിയില്‍ പെരുമാറിയ ഗിരിയെ സ്ഡ്നിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലെ മധ്യവര്‍ഗ്ഗ കുടുംബത്തിലായിരുന്നു ആനന്ദഗിരി യുടെ ജനനം. ഹരിദ്വാറിലെ ഗുരുകുലത്തിലെ പഠനത്തിന് ശേഷം നരേന്ദ്ര ഗിരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മഠത്തിലെത്തില് എത്തുകയും മഠത്തിലെ പ്രബലനായി വളരുകയുമായിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പ്രശ്നത്തിലാണ് നരേന്ദ്ര ഗിരിയും ആനന്ദഗിരിയും തമ്മില്‍ തെറ്റുന്നത്. പിന്നാലെയാണ് ആനന്ദഗിരി ആശ്രമത്തില്‍ നിന്നും പുറത്താവുന്നത്.


