India
image_print

ജാതിവാൽ വീണ്ടെടുക്കുന്നവർ: യുവത്വത്തെ വിമർശിച്ച് ടി പത്മനാഭൻ

Written by

archanaa chuqwe

മുമ്പ്‌ കേരളത്തിൽ ഒരു സവർണനും പേരിനൊപ്പം ജാതി ചേർത്തിരുന്നില്ല.  കേരളത്തിൽ ജാതീയതയും വർഗീയതയും ശക്തിപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്ന്‌ കഥാകൃത്ത്‌ ടി പത്മനാഭൻ.
സമസ്‌ത ലോകങ്ങളും സുഖികളായി ഭവിക്കട്ടെ എന്നുപറഞ്ഞ  ഋഷിവര്യരുടെ മതമായിരുന്നു ഹിന്ദു. എന്നാൽ, ജാതിയിലും ജാതി–-മത കക്ഷിയിലും വിശ്വസിക്കുന്നില്ലെങ്കിൽ മനുഷ്യനെ ജീവനോടെ കത്തിച്ചുകൊല്ലുന്ന സ്ഥിതിയാണിപ്പോൾ. സ്‌നേഹത്തെക്കുറിച്ച്‌ ഏറെ പറഞ്ഞ ക്രിസ്‌തുവിന്റെ പിന്മുറക്കാരെന്ന്‌ പറയുന്നവർ കാണിച്ചുക്കൂട്ടുന്നതും അംഗീകരിക്കാനാവില്ല.
ഇന്ന്‌ പെൺകുട്ടികളുടെ പേരിനൊപ്പം വരെ ജാതി ചേർക്കാൻ തുടങ്ങി. അവരുടെ മുത്തച്ഛന്മാർ ജാതിവാൽ മുറിച്ചെറിഞ്ഞ്‌ സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ പങ്കാളികളായവരായിരുന്നു. പ്രബുദ്ധകേരളം എങ്ങോട്ടുപോകുന്നുവെന്ന്‌ യുവജനങ്ങൾ ചിന്തിക്കണം. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നു പറഞ്ഞ ശ്രീനാരായണഗുരുവിന്റെ പിന്മുറക്കാരെന്ന്‌ അവകാശപ്പെടുന്നവർ ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം എന്ന പുതിയ വ്യാഖ്യാനത്തിലെത്തി, ടി പത്മനാഭൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *