India
image_print

യൂട്യൂബ് വീഡിയോകള്‍ ഇനി ഡൗണ്‍ലോഡ് ചെയ്യാം

Written by

archanaa chuqwe

യൂട്യൂബ് വീഡിയോകള്‍ ഇനി ഡൗണ്‍ലോഡ് ചെയ്യാം.ഇതിനായി ഔദ്യോഗിക സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് യൂട്യൂബ് ഇപ്പോള്‍. ഡെസ്‌ക്ടോപ്പ് വെബ് ബ്രൗസറില്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തുവെക്കാനുള്ള സൗകര്യം ഒരുക്കാനാണ് യൂട്യൂബ് ശ്രമിക്കുന്നത്. പ്രീമിയം സബ്സ്‌ക്രൈബര്‍മാര്‍ക്കായാണ് യൂട്യൂബ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്.ഇപ്പോള്‍ മുതല്‍ ഒക്ടോബര്‍ 19 വരെ, പ്രീമിയം ഉപയോക്താക്കള്‍ക്ക് അവരുടെ ബ്രൗസറില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് പരീക്ഷണം.

പ്രീമിയം ഉപയോക്താക്കള്‍ക്ക് വീഡിയോകള്‍ ഡിഫോള്‍ട്ടായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ക്ക് യൂട്യൂബിന്റെ എക്സ്പിരിമെന്റല്‍ ഫീച്ചേഴ്സ് പേജിലൂടെ ഈ സൗകര്യം പരീക്ഷിക്കാം. ക്രോം, എഡ്ജ്, ഒപെര ബ്രൗസറുകളുടെ ഏറ്റവും പുതിയ പതിപ്പുകളിലാണ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാവുക. യൂട്യൂബില്‍ വീഡിയോ പ്ലെയറിന്റെ താഴെയായി ഡൗണ്‍ലോഡ് ബട്ടന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ ഡൗണ്‍ലോഡ് ആവും. ഡൗണ്‍ലോഡ് ആയ ഓഫ്ലൈനിലും ഈ വീഡിയോ കാണാം. ഡൗണ്‍ലോഡ് ചെയ്ത വീഡിയോകള്‍ ഒരു ഡൗണ്‍ലോഡ് ഫീഡില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും, അത് സൈഡ്ബാര്‍ നാവിഗേഷന്‍ വഴിയും ആക്‌സസ് ചെയ്യാവുന്നതാണ്. നിങ്ങള്‍ ഒരു വിമാനത്തില്‍ ആയിരിക്കുമ്പോള്‍ ഓഫ്ലൈനില്‍ കാണാന്‍ ഒരു നെറ്റ്ഫ്‌ലിക്‌സ് ഷോ ഡൗണ്‍ലോഡ് ചെയ്യുന്നത് പോലെയാണ് ഇത്.

Leave a Reply

Your email address will not be published.