India
image_print

ഡിസ്‌ലൈക്കുകള്‍ മറച്ചുവയ്ക്കാന്‍ യൂട്യൂബ്

Written by

archanaa chuqwe

പുതിയ മാറ്റങ്ങളുമായി യൂട്യൂബ് എത്തുന്നു. വീഡിയോകള്‍ക്കുള്ള ഡിസ്‌ലൈക്കുകള്‍ മറച്ചുവയ്ക്കുന്ന സംവിധാനമാണ് യൂ ട്യൂബ് നടപ്പിലാക്കുന്നത്. വീഡിയോകള്‍ക്ക് വരുന്ന ഡിസ്‌ലൈക്ക് വീഡിയോ അപ്‌ലോഡ് ചെയ്തവര്‍ക്ക് മാത്രമാകും ഇനി കാണാന്‍ കഴിയുക. മറ്റുള്ളവര്‍ക്ക് ഡിസ്ലൈക്ക് നല്‍കാന്‍ അവസരമുണ്ടെങ്കിലും ആകെ എത്ര ഡിസ് ലൈക്കുകള്‍ ഉണ്ടെന്ന വിവരങ്ങള്‍ കാണാന്‍ കഴിയില്ല. വീഡിയോകള്‍ ഇടുന്നവര്‍ക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂ ട്യൂബ് അറിയിച്ചു.

 

അതേസമയം വീഡിയോകള്‍ക്കെതിരെ ഡിസ്ലൈക്കുകള്‍ നല്‍കുന്ന ക്യാംപയിനുകള്‍ വ്യാപകമാക്കുന്ന സാഹചര്യം കണക്കിലെടുത്താണ് യൂ ട്യൂബ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.അതേസമയം തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകള്‍ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോടെ നല്‍കുന്നത് തിരിച്ചറിയാന്‍ ഡിസ്ലൈക്കുകള്‍ സഹായിക്കുമെന്ന വാദവും യൂട്യൂബ് അംഗീകരിക്കുന്നുണ്ട്.യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുകയെന്നതാണ് പുതിയ പരിഷ്‌കാരത്തിന്റെ ലക്ഷ്യം. സമാനമായി ഫേസ്ബുക്കും ഡിസ്ലൈക്ക് ബട്ടന്‍ പരീക്ഷിച്ചിരുന്നെങ്കിലും ഇത് ദുരുപയോഗം ചെയ്യപ്പെടുകയാണ് ഉണ്ടായത്.

 

Leave a Reply

Your email address will not be published.