India
image_print

കോഴിക്കോട് സിക്ക വൈറസ് സ്ഥിരീകരിച്ചു

Written by

archanaa chuqwe

സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ബാംഗ്ലൂരിൽനിന്ന് എത്തിയ കോഴിക്കോട് കോവൂർ സ്വദേശിയായ യുവതിക്കാണ് സിക്ക വൈറസ് ബാധിച്ചത്.

ഈ മാസം 17നാണ് യുവതി പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയത് . സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ആദ്യം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും പിന്നീട് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിൾ പരിശോധനക്ക് അയച്ചു. രണ്ട് ഫലവും പോസിറ്റീവായതോടെയാണ് സിക വൈറസ് സ്ഥിരീകരിച്ചത്.

വൈറസ് ബാധിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിരോധ നടപടികൾ സ്വീകരിച്ചതായും ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *