India
സൈകോവ്-ഡി വാക്സിൻ; ഒക്ടോബറോടെ പ്രതിമാസം ഒരു കോടി ഡോസുകൾ എത്തും
Last updated on Aug 21, 2021, 12:26 pm


സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്സിൻ ഒക്ടോബറോടെ പ്രതിമാസം ഒരു കോടി ഡോസുകൾ ഉത്പാദിപ്പിക്കുമെന്ന് കമ്പനി. സൂചിരഹിത വാക്സിന് കോവിഡ് വാക്സിൻ കൂടിയാണിത്.ഡിസംബർ-ജനുവരി മാസത്തോടെ മൂന്ന്-അഞ്ച് കോടി ഡോസുകൾ ഉത്പാദിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. അടിയന്തര ഉപയോഗ അനുമതിക്കായി ജൂലൈ ഒന്നിനാണ് കമ്പനി അപേക്ഷ സമർപ്പിച്ചത്. ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ഇന്നലെയാണ് അടിയന്തര ഉപയോഗ അനുമതി നൽകിയത്.
ഇന്ത്യയിൽ അൻപത് സെന്ററുകളിലാണ് മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണം നടത്തിയത്. കോവിഡിനെതിരേയുള്ള ലോകത്തിലെ ആദ്യത്തെ ഡിഎൻഎ വാക്സിനാണ് സൈകോവ്-ഡി.ഉൽപാദന സാങ്കേതികവിദ്യ കൈമാറ്റത്തെക്കുറിച്ച് മറ്റ് കമ്പനികളുമായി സൈഡസ് കാഡില ചർച്ചയിലാണ്. 12 വയസുമുതലുള്ളവർക്ക് സൈകോവ്-ഡി നൽകാനാവും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒരാള്‍ക്ക് മൂന്ന് ഡോസാണ് നൽകേണ്ടത്.


